സ്വപ്‌ന കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ഇ.ഡിക്ക് കൈമാറാൻ കോടതിയുടെ അനുമതി

ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ജൂണ്‍ 22ലേക്ക് മാറ്റി

Update: 2022-06-20 08:40 GMT
Editor : ijas
Advertising

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നേരത്തെ നൽകിയ രഹസ്യമൊഴി ഇ.ഡിക്ക് നൽകാൻ കോടതി അനുമതി. സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇ.ഡി ക്ക് ലഭിക്കുക.സാമ്പത്തിക കുറ്റകൃതങ്ങള്‍ പരിഗണിക്കുന്ന സി.ജെ.എം കോടതിയാണ് അനുമതി നല്‍കിയത്. കേസിലെ മൊഴി ആവശ്യപ്പെട്ട് നേരത്തെ ഇ.ഡി അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേസിൽ കസ്റ്റംസ് അന്വേഷണം അവസാനിച്ച ഘട്ടത്തിലാണ് മൊഴി എടുക്കുന്നത്.

Full View

അതെ സമയം ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ജൂണ്‍ 22ലേക്ക് മാറ്റി. കസ്റ്റംസ് അഭിഭാഷകന്‍രെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും 2020-ലാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയിരുന്നത്. മുഖ്യമന്ത്രി, അദ്ദേഹത്തിന്‍റെ ഭാര്യ കമല, സെക്രട്ടറി സി എം രവീന്ദ്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍, മുന്‍മന്ത്രി കെ ടി ജലീല്‍ എന്നിവരുടേതടക്കം പേരുകളാണ് സ്വപ്‌നയുടെ രഹസ്യമൊഴിയിലുള്ളത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News