തോമസ് ഐസക്കിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹരജി
ഉപദേശകനായി നിയമിച്ചത് ചട്ടവിരുദ്ധവും അഴിമതിയും ആണെന്നാണ് ഹരജി
Update: 2024-12-17 15:16 GMT
എറണാകുളം: കേരള നോളജ് മിഷൻ ഉപദേശകനായി തോമസ് ഐസക്കിനെ നിയമിച്ചതിനെതിരെയാണ് ഹരജി ഹൈക്കോടതിയിൽ. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസ് ആണ് ഹരജി നൽകിയത്. ഹരജി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. ഉപദേശകനായി നിയമിച്ചത് ചട്ടവിരുദ്ധവും അഴിമതിയും ആണെന്നാണ് ഹരജി.