വിയ്യൂർ ജയിലിലെ തടവുകാരുടെ ഫോൺവിളി: സൂപ്രണ്ടിന് നോട്ടീസ്

സൂപ്രണ്ട് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു എന്നതടക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് ഡി.ഐ.ജി എം.കെ വിനോദ് കുമാർ ജയിൽ മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനു കൈമാറിയിരുന്നു

Update: 2021-09-22 10:59 GMT
Advertising

വിയ്യൂർ ജയിലിലെ തടവുകാരുടെ ഫോൺ വിളി വിവാദത്തിൽ  ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് എ.ജി സുരേഷിന് ജയിൽ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് കാരണംകാണിക്കൽ നോട്ടീസ് നൽകി. പ്രത്യേക അന്വേഷണത്തിന് ഡി.ജി.പി ശുപാർശ ചെയ്‌തേക്കും. സർക്കാർതലത്തിലടക്കം ശക്തമായി നടപടികൾക്കും സാധ്യതയുണ്ട്.

സൂപ്രണ്ടിന്റെ ഓഫീസിലിരുന്ന് പോലും പ്രതികൾ ഫോൺ വിളിച്ചെന്നും സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്‌തെന്നും ഉത്തരമേഖല ജയിൽ ഡി.ഐ.ജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സൂപ്രണ്ട് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു എന്നതടക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് ഡി.ഐ.ജി എം.കെ വിനോദ് കുമാർ ജയിൽ മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനു കൈമാറിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി, ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്തിയത്. വിയ്യൂർ ജയിലിൽ റഷീദ് അടക്കമുള്ളവർ സൈ്വര്യവിഹാരം നടത്തിയെന്നും യഥേഷ്ടം ഫോൺകോളുകൾ നടത്തിയെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News