നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്റെ നിറം നല്‍കരുത്; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

നാര്‍ക്കോട്ടിക് ജിഹാദ് എന്നത് പുതുതായി കേള്‍ക്കുന്ന പദമാണ്. നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്റെ നിറം നല്‍കരുത്. അതിന് സാമൂഹ്യ വിരുദ്ധതയുടെ നിറം മാത്രമാണുള്ളത്.

Update: 2021-09-10 13:18 GMT
Advertising

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ് ബഹുമാന്യനായ പണ്ഡിതനാണ്. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്.

നാര്‍ക്കോട്ടിക് ജിഹാദ് എന്നത് പുതുതായി കേള്‍ക്കുന്ന പദമാണ്. നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്റെ നിറം നല്‍കരുത്. അതിന് സാമൂഹ്യ വിരുദ്ധതയുടെ നിറം മാത്രമാണുള്ളത്. ബിഷപ്പ് പറഞ്ഞ സാഹചര്യം അറിയില്ല. സ്ഥാനത്തിരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ വി.സി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന് മുഖം തിരിഞ്ഞു നിന്നവരെ മഹത്വവല്‍ക്കരിക്കേണ്ടതില്ല. പ്രതിലോമശക്തികളെ വിമര്‍ശനപരമായി പരിശോധിക്കാം. രണ്ടംഗ വിദഗ്ധസമിതി സിലബസ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News