പള്ളിയിൽ പ്രതിഷേധം വേണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു: ജിഫ്രി തങ്ങൾ
ഇത്‌സംബന്ധിച്ച് അദ്ദേഹം രണ്ട് തവണ വിളിച്ചു സംസാരിച്ചെന്നും സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Update: 2021-12-08 14:50 GMT


വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ പള്ളിയിൽ പ്രതിഷേധം വേണ്ടെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞെന്നും ഇത്‌സംബന്ധിച്ച് അദ്ദേഹം രണ്ട് തവണ വിളിച്ചു സംസാരിച്ചെന്നും സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മലപ്പുറം അരീക്കോട് നടക്കുന്ന സമസ്ത മലപ്പുറം ജില്ല ഗോൾഡൺ ജൂബിലി മേഖല പ്രതിനിധി സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു തങ്ങൾ. പള്ളിയിൽ പ്രതിഷേധം വേണ്ടന്ന് വെച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും ആ തീരുമാനം സമസ്ത നേതാക്കൾ ഒരുമിച്ച് എടുത്തതാണെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി വേണ്ടത് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അത് ഉണ്ടായില്ലെങ്കിൽ സമസ്തയും പ്രതിഷേധ രംഗത്ത് ഉണ്ടാകുമെന്നും യോഗത്തിൽ തങ്ങൾ പറഞ്ഞു.