പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അപേക്ഷകളുടെ കണക്ക് പുറത്തു വിടാതെ വിദ്യാഭ്യാസ വകുപ്പ്

പ്ലസ് വൺ സപ്ലിമെന്ററി അപേക്ഷകളുടെ കണക്കാണ് പുറത്തു വിടാനുള്ളത്

Update: 2024-07-05 01:19 GMT
Advertising

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും വിദ്യാഭ്യാസ വകുപ്പിന്റെ ഒളിച്ചു കളി. അപേക്ഷ സമർപ്പിക്കാനുള്ള സമയം അവസാനിച്ചിട്ടും +1 സപ്ലിമെന്റി അലോട്ട്‌മെന്ററി അപേക്ഷകളുടെ കണക്ക് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പുറത്തുവിട്ടില്ല. മലബാറിൽ പ്ലസ് വൺ സീറ്റുകളുടെ ആവശ്യകത മനസിലാവുക ഈ കണക്കുകളിലൂടെയാണ് എന്നിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പ് ഒളിച്ചുകളി തുടരുന്നത്.

പ്ലസ് വൺ ആദ്യ ഘട്ട അപേക്ഷ ക്ഷണിച്ച സമയത്ത് ഓരോ ദിവസവും അതത് ദിവസം ലഭിച്ച അപേക്ഷകളുടെ ജില്ലാതല കണക്ക് HSCAP എന്ന വെബ് സൈറ്റിലൂടെ ഹയർസെക്കൻഡറി ഡയറക്ടേറ്റ് പുറത്തുവിട്ടിരുന്നു. ഇതിലൂടെയാണ് മലബാറിലെ പ്ലസ് വൺ പ്രതിസന്ധിയുടെ കണക്ക് വ്യക്തമായത്. എന്നാൽ ഈ മാസം രണ്ടാം തീയതി സപ്ലിമെന്ററി അപേക്ഷ ക്ഷണിച്ച് തുടങ്ങിയതു മുതൽ ദൈനംദിന കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. സപ്ലിമെന്ററി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന സമയം ഇന്നെല വൈകിട്ട് 5 മണിക്ക് അവസാനിച്ചിട്ടും ഇതുവരെ ലഭിച്ച അപേക്ഷകളുടെ കണക്ക് പുറത്തു വന്നിട്ടില്ല.

മലപ്പുറം ഉൾപ്പെടെ മലബാർ ജില്ലകളിൽ സീറ്റിനായി കാത്തിരിക്കുന്നവർ എത്രയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബാച്ചുകളുടെ ആവശ്യകത മനസിലാക്കാൻ കഴിയുക. മലപ്പുറത്ത് താല്ക്കാലിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയോഗിച്ച രണ്ടംഗം കമ്മീഷൻ റിപ്പോർട്ട് ഇന്നാണ് പുറത്തുവരേണ്ടത്. ഇനിയും പ്ലസ് വൺ സീറ്റിന് കാത്തിരിക്കുവരുടെ എണ്ണം മനസിലാക്കാതെ ഈ റിപ്പോർട്ട് എങ്ങനെ സമർപ്പിക്കും എന്നതും ചോദ്യ ചിഹ്നമാണ്.

അപേക്ഷകരുടെ കണക്ക് പുറത്തുവിടാത്തത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാനും ഹയർസെക്കൻഡറി ഡയറക്ടറേറ്റോ വിദ്യാഭ്യാസ വകുപ്പോ തയാറായിട്ടില്ല. എല്ലാ വർഷവും സപ്ലിമെന്ററി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷകരുടെ എണ്ണം കുറയാറുണ്ട്. അൺ എയ്ഡഡഡ്, സ്‌കോൾ കേരള എന്നിവയിലേക്ക് വിദ്യാർഥികൾ തിരിയുന്നതാണ് പുതിയ അപേക്ഷ കുറയാൻ കാരണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News