പ്ലസ് വൺ സീറ്റ്: മന്ത്രിയുടെ കണക്കില്‍ അണ്‍ എയ്ഡഡും വി.എച്ച്.എസ്.സിക്കാരും
മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റു കുറവ് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചപ്പോള്‍ അണ്‍ എയ്ഡഡ് സ്കൂളില്‍ പ്രവേശനം നേടിയവരെയും വി എച് എസ് സിയില്‍ പ്രവേശനം നേടിയവരെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടുത്തി
കോഴിക്കോട്: മലപ്പുറം ജില്ലയില്‍ പ്ലസ് വൺ പ്രവേശനം നേടിയവരുടെ കണക്കില്‍ അണ്‍ എയ്ഡഡും വി എച് എസ് സിക്കാരും. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റു കുറവ് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചപ്പോള്‍ അണ്‍ എയ്ഡഡ് സ്കൂളില്‍ പ്രവേശനം നേടിയവരെയും വി.എച്ച്.എസ്.സിയില്‍ പ്രവേശനം നേടിയവരെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടുത്തി.
അണ്‍ എയ്ഡഡില്‍ പ്രവേശനം നേടിയ 1051 പേരും വി എച് സി ഇ യിലെ 2311 പേരും കണക്കിൽ ഉൾപ്പെട്ടിട്ടുണ്ട്. മെരിറ്റ് സീറ്റ് കിട്ടിയില്‍ അതിലേക്ക് മാറാന്‍ സാധ്യതയുള്ള വിദ്യാർഥികളെയാണ് മന്ത്രി കണക്കിൽ നിന്ന് ഒഴിവാക്കിയത്. ഈ കണക്കൊഴിവാക്കിയാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ കണക്കനുസരിച്ച് തന്നെ മലപ്പുറത്തെ സീറ്റു കുറവ് 10840 ആകും. ഇതോടെ ആവശ്യമായതിൽ നിന്ന് 3362 സീറ്റ് കുറക്കുകയാണ് വിദ്യാഭ്യാസമന്ത്രി ചെയ്തത്.
മലപ്പുറം ജില്ലയില്‍ ആകെ പ്രവേശനം നേടിയവർ 53,782 പേർ എന്നാണ് മന്ത്രി പറഞ്ഞത്. അതിന്റെ തരംതിരിവ് ഇങ്ങനെ:-
മെരിറ്റ് - 44,244
സ്പോർട്സ് ക്വാട്ട - 873
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ - 25
കമ്മ്യൂണിറ്റി ക്വാട്ട - 3,141
മാനേജ്മെന്റ് ക്വാട്ട - 2,137
അണ്‍ എയ്ഡഡില്‍ പ്രേവശനം നേടിയവർ - 1021
വി എച് എസ് സി യില്‍ പ്രവേശനം നേടിയവർ - 2311
മെരിറ്റ് സീറ്റ് കിട്ടിയില്‍ അതിലേക്ക് മാറാന്‍ സാധ്യതയുള്ളവരാണ് അണ്‍എയ്ഡഡിലും വി എച് എസ് സിയിലും ഇപ്പോള്‍ പ്രവേശനം നേടിയവർ. ഇവരുടെ 3362 എണ്ണം കൂടി ഉള്‍പ്പെടുത്തിയില്‍ മന്ത്രിയുടെ കണക്കനുസരിച്ചു തന്നെ. മലപ്പുറത്ത് ഇനി വേണ്ട സീറ്റുകളുടെ എണ്ണം 10840 ആകും.