രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്
കാസർകോട് പുത്തൂർ അർജ്ജാലിലെ 7 വയസ്സു പ്രായമുള്ള രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ അധ്യാപകന് പലതവണ പീഡിപ്പിക്കുകയായിരുന്നു.
Update: 2022-03-09 13:30 GMT
രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്. കര്‍ണാടക ബണ്ട്വാൾ വിജയഡുക്കയിലെ മജീദിനെയാണ് കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. കാസർകോട് പുത്തൂർ അർജ്ജാലിൽ താമസിക്കുന്ന 7 വയസ്സു പ്രായമുള്ള രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ മദ്രസാദ്യാപകന് പലതവണ പീഡിപ്പിക്കുകയായിരുന്നു.
ഇയാള്‍ക്ക് 45 വർഷം തടവിന് പുറമെ ,3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവനുഭവിക്കണം. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് ഏ.വി.ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2016 ജനുവരി 21 നും അതിന് മുൻപുള്ള പല ദിവസങ്ങളിലും അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.