പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം; അറസ്റ്റിലായ 31 പേർക്ക് ജാമ്യം
കുട്ടിയുടെ പിതാവുൾപ്പെടെയുള്ളവർക്കാണ് ജാമ്യം ലഭിച്ചത്
കൊച്ചി: ആലപ്പുഴ പോപ്പുലർഫ്രണ്ട് റാലിയിൽ പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ 31 പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുട്ടിയുടെ പിതാവുൾപ്പെടെയുള്ളവർക്കാണ് ജാമ്യം ലഭിച്ചത്. സമാന കുറ്റക്യത്യങ്ങളിൽ ഏർപെടരുതെന്നും സംസ്ഥാനം വിടരുത് എന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മെയിലായിരുന്നു കേസിനാസ്പദമായ സംഭവം. പോപ്പുലർ ഫണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപന മുദ്രാവാക്യം വിളിക്കുകയായിരുന്നു. കുട്ടിയ തോളിലേറ്റിയ ആളും കുട്ടിയുടെ പിതാവും അടക്കമുള്ള 31 പേർക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.
എന്നാൽ സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും സമ്മേളനത്തിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ എഴുതി നൽകിയിരുന്നുവെന്നുമായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. 'റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ' എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്.