പോത്തൻകോട് യുവാവിനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ
കൊലപാതകത്തിന് കാരണം ഗുണ്ടാപക, ബാക്കി പ്രതികളെ ഉടൻ പിടികൂടും- പൊലീസ്
പോത്തൻകോട് സുധീഷ് എന്ന യുവാവിനെ വെട്ടികൊന്ന് കാൽപാദം വെട്ടിയെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ ശാസ്തവട്ടം സ്വദേശികളായ നന്ദീഷ് ,മൊട്ട നിധീഷ് ,കൊലയാളി സംഘത്തിലെ ഓട്ടഡ്രൈവറും കണിയാപുരം സ്വദേശിയുമായ രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോഡ്രൈവർ രഞ്ജിത്തും ഗുണ്ടാസംഘത്തിൽപെട്ടയാളാണെന്ന്പൊ ലീസ് അറിയിച്ചു. കൊലപാതകത്തെ കുറിച്ച് അറിയില്ലെന്നും ഓട്ടം വിളിച്ചപ്പോൾ എത്തിയതാണെന്നുമായിരുന്നു രഞ്ജിത്ത് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാൾ ഓട്ടോയിൽ നിന്ന് ആയുധങ്ങൾ എടുക്കുന്നതും തിരിച്ചു കൊണ്ടുവെക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതോടെയാണ് ഇയാൾ പറഞ്ഞത് ള്ളമാണെന്ന് പൊലീസ് തെളിയിച്ചത്.
കൊല്ലപ്പെട്ട സുധീഷ് തന്റെ വീട്ടിൽ ഒളിവിലായിരുന്നില്ലെന്ന്‌വീട്ടുടമ സജീവ് മീഡിയവണിനോട് പറഞ്ഞു. കൊലയാളികൾ സമീപത്തെ വീടുകളിൽ കയിറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സുധീഷിനെ കൊലപ്പെടുത്തിയതെന്ന് സമീപവാസിയായ ശ്രുതിയും പറഞ്ഞു.
ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സുധീഷിനെ ഊരുകോണം ലക്ഷം വീട് കോളനിയിൽ വെച്ച് സുധീഷിനെ വെട്ടിക്കൊല്ലുന്നത്. ഇയാളുടെ വെട്ടിമാറ്റിയ കാൽപാദവുമായി ആർപ്പുവിളിയോടെ ബൈക്കിൽ കറങ്ങുകയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഗുണ്ടാപകയാണ് കൊലാപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുമ്പ് ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിൽ നടന്ന അക്രമണ സംഭവത്തിൽ ഒന്നാം പ്രതിയായിരുന്നു സുധീഷെന്നും പൊലീസ് പറഞ്ഞു. കേസിന്റെ എല്ലാവശവും പരിശോധിക്കുന്നുണ്ട്.
ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിവിധ സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും തിരുവനന്തപുരംറൂറൽ എസ്പി പി.കെ മധു മാധ്യമങ്ങളോട് പറഞ്ഞു.