കാക്കനാട് നായകളെ കൊന്നത് മാംസ വില്‍പനക്കല്ലെന്ന് പ്രാഥമിക നിഗമനം

നായയെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്

Update: 2021-07-23 07:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

കാക്കനാട് നായകളെ കൊന്നത് മാംസ വില്‍പനക്കല്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നായയെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നായയെ കൊല്ലാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സണും അറിയിച്ചു.

ഇന്നലെയാണ് കാക്കനാട് ഗ്രീൻ ഗാർഡനിൽ നായയെ കൊന്ന് പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോയത്. തൃക്കാക്കര മുൻസിപ്പാലിറ്റിയുടെ നിർദേശപ്രകാരമാണ് നായയെ കൊന്നതെന്ന് അവർ പറഞ്ഞതായി പരാതിക്കാരനായ ടി.കെ സജീവ് പറഞ്ഞു. എന്നാൽ നഗരസഭ ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ചെയർപേഴ്സൺ പറയുന്നത്. നായയെ കൊന്നത് മാംസ വില്‍പനക്ക് അല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഇൻഫോപാർക്ക് സി.ഐ ടി.ആര്‍ സന്തോഷ് വ്യക്തമാക്കി.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News