ഷെയിൻ നിഗം ചിത്രം 'പരാക്രമം' ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജ് റിലീസ്‌ചെയ്തു
അർജുൻ രമേശാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്
Update: 2021-09-12 10:50 GMT
ഷെയിൻ നിഗം പ്രധാന കഥാപാത്രമായെത്തുന്ന 'പരാക്രമം' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. നടൻ പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. അർജുൻ രമേശാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
അലക്സ് പുളിക്കലാണ് ഛായാഗ്രഹണം. ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം നൽകുന്നത് പ്രതിക് സി. ആഭ്യങ്കാറാണ്. കിരൺ ദാസാണ് എഡിറ്റർ.
ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ, ജീവൻ ജോ ജോ സംവിധാനം ചെയ്യുന്ന ഉല്ലാസം, ടി.കെ രാജീവ് സംവിധാനം ചെയ്യുന്ന ബർമുഡ, സാജിദ് യഹ്‌യ സംവിധാനം ചെയ്യുന്ന ഖൽബ്, ജിയോ വി സംവിധാനം ചെയ്യുന്ന കുർബാനി എന്നിവയാണ് ഷെയിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.