സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക്: തിങ്കളാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി

തീരുമാനം ഉടനുണ്ടാകുമെന്നും സർക്കാരുമായി ധാരണയിലെത്തിയ ആശുപത്രികളുടെ പട്ടികയും നിരക്കും പ്രസിദ്ധപ്പെടുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു

Update: 2021-05-06 08:21 GMT
Editor : rishad | By : Web Desk
Advertising

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കുറയ്ക്കുന്നതിൽ തിങ്കളാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. തീരുമാനം ഉടനുണ്ടാകുമെന്നും സർക്കാരുമായി ധാരണയിലെത്തിയ ആശുപത്രികളുടെ പട്ടികയും നിരക്കും പ്രസിദ്ധപ്പെടുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികളിലെ പകുതി ബെഡ് ഏറ്റെടുക്കുന്നത് ആചോലിക്കണമെന്നും കോടതി നിർദേശിച്ചു.

സ്വകാര്യ ആശുപത്രികൾ കോവിഡിൻ്റെ മറവിൽ അമിത നിരയ്ക്ക് ഈടാക്കുന്നത് അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥിതിഗതികൾ മോശമാണ്. അതിനാൽ അസാധാരണ നടപടികൾ വേണ്ടിവരുമെന്നും കോടതി പറഞ്ഞു. എവിടെയൊക്കെ ബെഡുകളും ഓക്സിജനും ലഭ്യമാണെന്ന് സാധാരണ ജനങ്ങൾ അറിയുന്നില്ല. ഇത് ഏകോപിപ്പിക്കാൻ ടോൾ ഫ്രീ നമ്പര്‍ കൊണ്ട് വരണം. ആശുപത്രി മേൽനോട്ടത്തിന് സെക്ടറൽ മജിസ്ട്രേറ്റ്മാരെ നിയോഗിക്കുന്നത് പരിശോധിക്കണമെന്നും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. പൂട്ടികിടക്കുന്ന ആശുപത്രികൾ സർക്കാർ ഏറ്റെടുക്കണം. എല്ലാ സ്വകാര്യ ആശുപത്രികളിലും 50 ശതമാനം ബെ‍ഡ് സർക്കാർ ഏറ്റെടുക്കുന്നതും ആലോചിക്കണമെന്നും കോടതി നിർദേശിച്ചു.

പി.പി.ഇ കിറ്റിന് പല ആശുപത്രികളും ആയിരക്കണക്കിന് രൂപ ഈടാക്കുന്നു. ഇതിന്‍റെ തെളിവായി സ്വകാര്യ ആശുപത്രിയുടെ ബില്ലും കോടതി വായിച്ചു. പല ആശുപത്രികളിലും ഉയർന്ന നിരക്ക് ഈടാക്കുന്നുണ്ടെന്നത് സത്യമാണെന്ന് കേസിൽ കക്ഷിചേർന്ന എം.ഇ.എസ് ആശുപത്രി മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു. സർക്കാരുമായി ചേർ‍ന്ന് പ്രവർത്തിക്കാൻ തങ്ങൾ ഒരുക്കമാണെന്നും ഇവർ അറിയിച്ചു.  ഹർജി തിങ്കഴാച കോടതി വീണ്ടും പരിഗണിക്കും

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News