''സോക്രട്ടീസിന് വിഷം നല്‍കിയവര്‍ കാണിച്ച നീതി പോലും മീഡിയവണിന്‍റെ കാര്യത്തില്‍ കേന്ദ്രം കാണിച്ചില്ല'' കെ.പി രാമനുണ്ണി

മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരെ പ്രതിഷേധം തുടരുന്നു

Update: 2022-02-24 15:02 GMT
Advertising

മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരെ പ്രതിഷേധം തുടരുന്നു. മീഡിയാവണ്ണിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. സോക്രട്ടീസിന് വിഷം നല്‍കിയവര്‍ കാണിച്ച നീതി പോലും മീഡിയാവണിന്‍റെ കാര്യത്തില്‍ കേന്ദ്രം കാണിച്ചില്ലെന്ന് സാഹത്യകാരന്‍ കെ.പി രാമനുണ്ണി പറഞ്ഞു.

ആലപ്പുഴയിലെ അമ്പലപ്പുഴയിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അമ്പലപ്പുഴ പൌരാവലിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊടിക്കുന്നില്‍‌ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് വെള്ളിപറമ്പിലും പ്രതിഷേധം നടന്നു. ഭരണഘടനയെപ്പോലും തകര്‍ത്തു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെ പി രാമനുണ്ണി പറഞ്ഞു. എതിര്‍ക്കുന്നവരെയെല്ലാം നിശബ്ദരാക്കുകയാണ് ചെയ്യുന്നത്, ഇതിനെതിരെ എല്ലാ രാഷ്ടീയ കക്ഷികളും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നിലപാടുകളില്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്ന് മീഡിയാവണ്‍ കോര്‍ഡിനേറ്റിംഗ് എഡിററര്‍ രാജീവ് ശങ്കരന്‍ പറഞ്ഞു..

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News