മീഡിയവണിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധം തുടരുന്നു

കേന്ദ്ര സർക്കാരിന്‍റെ മാധ്യമവേട്ട അവസാനിപ്പിക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു

Update: 2022-02-03 01:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

മീഡിയവണിന്‍റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം തുടരുന്നു. കൊച്ചിയില്‍ പൗരാവലി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. കേന്ദ്ര സർക്കാരിന്‍റെ മാധ്യമവേട്ട അവസാനിപ്പിക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

മാധ്യമങ്ങളോടുള്ള കേന്ദ്രത്തിന്‍റെ സമീപനം ശരിയല്ല. ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റത്തിന്‍റെ ഭാഗമാണ് മീഡിയവണിന് നേരിട്ട വിലക്കെന്ന് കൊച്ചി പൗരാവലി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ജനപ്രതിനിധികള്‍ ഉന്നയിച്ചു. ദേശീയ മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കിയ മോദി സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും വിമർശനമുയർന്നു. മീഡിയവണിന് നേരിട്ട വിലക്ക് പിന്‍വലിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. വഞ്ചി സ്ക്വയറില്‍ നടന്ന പരിപാടിയില്‍ ടി,ജെ വിനോദ് എം.എല്‍.എ, ഫാദർ പോള്‍ തേലക്കാട്ട്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News