റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന നിലപാടിലുറച്ച് പിഎസ്‍സി
പുതിയ റാങ്ക് പട്ടികയില്ലെന്ന് കരുതി പഴയത് നീട്ടാൻ സാധിക്കില്ലെന്ന് പിഎസ്‍സി ചെയര്‍മാന്‍
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന നിലപാടിലുറച്ച് പിഎസ്‍സി. നേരത്തെ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് എളുപ്പമല്ലെന്ന് പിഎസ്‍സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു. പുതിയ റാങ്ക് പട്ടികയില്ലെന്ന് കരുതി പഴയത് നീട്ടാൻ സാധിക്കില്ല. ഇപ്പോള്‍ വരുന്ന വാർത്തകൾ പിഎസ്‍സിയെ ബാധിക്കില്ലെന്നും എം കെ സക്കീർ വ്യക്തമാക്കി.
"ഓരോ റാങ്ക് ലിസ്റ്റിനും അനുസൃതമായി ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റം വരുത്താനോ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനോ റാങ്ക് ലിസ്റ്റ് വലുതാക്കാനോ ചെറുതാക്കാനോ ഒന്നും കഴിയില്ല. ന്യൂസുകള്‍ ധാരാളം വരും. പക്ഷേ പിഎസ്‍സിയുടെ ഇന്നേവരെയുള്ള പ്രവര്‍ത്തനത്തിനോ പിഎസ്‍സി സംഭരിച്ച ഊര്‍ജത്തിനോ ഒരു കുറവും സംഭവിച്ചിട്ടില്ല"- എം കെ സക്കീര്‍ പറഞ്ഞു.
കോവിഡ് സാഹചര്യമായിരുന്നിട്ടുകൂടി 30000 അഡ്വൈസ് മെമ്മോ അയച്ച് നിയമനം നടത്തിയെന്നും പിഎസ്‍സി ചെയർമാൻ അവകാശപ്പെട്ടു. കെഎഎസ് നവംബര്‍ ഒന്നോടെ യാഥാര്‍ഥ്യമാകും. കൃത്യമായ ചട്ടം പാലിച്ച് പിഎസ്‍സി മുന്നോട്ടുപോകുമെന്നും എം കെ സക്കീര്‍ പറഞ്ഞു.