ചോദ്യപേപ്പര്‍ ചോര്‍ച്ച; വിവാദങ്ങളില്‍ മൗനം തുടര്‍ന്ന് മന്ത്രി വി.ശിവന്‍കുട്ടി, സൈലത്തെക്കുറിച്ചും മിണ്ടിയില്ല

എംഎസ് സൊല്യൂഷൻസ് ഉടമ പറഞ്ഞതിനെക്കുറിച്ചും മന്ത്രി മറുപടി പറഞ്ഞില്ല

Update: 2024-12-19 06:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ സൈലത്തെ കുറിച്ചുള്ള ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രിക്ക് മറുപടിയില്ല. എല്ലാ കാര്യങ്ങളും വാർത്താസമ്മേളനത്തിൽ പറഞ്ഞെന്ന് ശിവൻകുട്ടി വ്യക്തമാക്കി. എംഎസ് സൊല്യൂഷൻസ് ഉടമ പറഞ്ഞതിനെക്കുറിച്ചും മന്ത്രി മറുപടി പറഞ്ഞില്ല.

അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം അധ്യാപകരിലേക്കും കടന്നിരിക്കുകയാണ്. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. യുട്യൂബ് ചാനലിൽ ക്ലാസുകൾ എടുക്കുകയും ക്ലാസുകൾ തയ്യാറാക്കാനായി സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരെ കുറിച്ചാണ് അന്വേഷണം.

എംഎസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നൽകിയ സ്കൂൾ അധ്യാപകരുടെ മൊഴിയെടുത്തു . കോഴിക്കോട് ചക്കാലക്കൽ ഹയർസെക്കന്‍ഡറി സ്കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത് ഇവരിൽ നിന്ന് തെളിവുകളും ശേഖരിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News