ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം; വ്യാപക നാശനഷ്ടം

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

Update: 2024-12-19 04:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇടുക്കി: ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. തങ്കമണി ടൗണിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കെട്ടിടം പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കടക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികളും പൊട്ടിത്തെറിച്ചു. ഇത് തീപിടുത്തത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു. ഇടുക്കി, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സമീപത്തുണ്ടായിരുന്ന കടകൾക്കും ചെറിയ രീതിയിൽ നാശനഷ്ടം ഉണ്ടായി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News