'മലയാളിയല്ലാതിരുന്നിട്ടും നിങ്ങൾ സഹോദര തുല്യ സ്നേഹം നൽകി'; വൈകാരിക പ്രസംഗവുമായി രാഹുൽ ഗാന്ധി

ജനങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ് ജനപ്രതിനിധി നിലകൊള്ളേണ്ടതെന്നും അതിനാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഭയക്കരുതെന്നും രാഹുൽ

Update: 2023-04-11 15:14 GMT
Advertising

വയനാട്: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തിയപ്പോൾ ലഭിച്ച സ്വീകരണത്തിൽ വൈകാരിക പ്രസംഗവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാലു വർഷം മുമ്പ് വയനാട്ടിൽ മത്സരിക്കാനെത്തിയപ്പോൾ കേരളീയനല്ലാതിരുന്നിട്ടും നിങ്ങൾ സഹോദരനെ പോലെ സ്‌നേഹിച്ചുവെന്നും തന്നെ വിജയിപ്പിച്ചുവെന്നും അദ്ദേഹം കൽപ്പറ്റയിലെ സ്വീകരണ വേദിയിൽ പറഞ്ഞു.

ജനങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ് ജനപ്രതിനിധി നിലകൊള്ളേണ്ടതെന്നും അതിനാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഭയക്കരുതെന്നും രാഹുൽ ഓർമിപ്പിച്ചു. ബിജെപിയ്ക്ക് തന്റെ സ്ഥാനവും വീടും എടുത്തുമാറ്റാനും ജയിലലടയ്ക്കാനും കഴിഞ്ഞേക്കാമെന്നും എന്നാൽ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽനിന്ന് തന്നെ തടയാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് സാധ്യമാകുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിലൂടെയാണെന്നും രാത്രിപാത, ബഫർസോൺ, മെഡിക്കൽ കോളേജ് എന്നിവയൊക്കെ ഈ തരത്തിൽപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനൊപ്പം നമുക്ക് ഇഷ്ടമുള്ള സംസ്ഥാനവും രാജ്യവും സൃഷ്ടിക്കുകയെന്നതും സുപ്രധാനമാണ്. രാജ്യത്ത് സ്വതന്ത്ര്യമായി ജീവിക്കാനാണ് ഇന്ത്യയിലെ ജനങ്ങളും വയനാട്ടുകാരും ആഗ്രഹിക്കുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. നാലോ അഞ്ചോ പേർ രാജ്യത്തെയാകെ കയ്യടക്കുന്ന സ്ഥിതിയിൽ ജീവിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ലെന്നും പറഞ്ഞു. ബിജെപി ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുകയും പോരടിപ്പിക്കുകയും ചെയ്യുമ്പോൾ താൻ എല്ലാ വിഭാഗം ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Full View

Congress leader Rahul Gandhi gave an emotional speech at the reception he received in Wayanad for the first time after being disqualified from the post of MP.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News