സംവരണ സീറ്റായതിനാലാണ് പാർട്ടി ജാതി നോക്കിയത്. എസ്.സി. വിഭാഗക്കാരൻ ആയതു കൊണ്ടാണ് രാജേന്ദ്രൻ എം.എൽ.എ. ആയത്: എം.എം.മണി

ജാതി രാഷ്ട്രീയത്തിന്റെ വക്താവാണ് എസ്.രാജേന്ദ്രനെന്നും എം.എം.മണി പറഞ്ഞു

Update: 2022-02-05 04:55 GMT
Advertising

ജാതി നോക്കിയത് പാർട്ടിയാണെന്ന എസ്.രാജേന്ദ്രന്റെ ആരോപണത്തിന് എം.എം.മണിയുടെ മറുപടി. സംവരണ സീറ്റായതിനാലാണ് പാർട്ടി ജാതി നോക്കിയത്. എസ്.സി. വിഭാഗക്കാരൻ ആയതു കൊണ്ടാണ് രാജേന്ദ്രൻ എം.എൽ.എ ആയത്. പത്രസമ്മേളനം നടത്തിയാൽ പാർട്ടിക്കും കൂടുതൽ പറയേണ്ടിവരും. ജാതി രാഷ്ട്രീയത്തിന്റെ വക്താവാണ് എസ്.രാജേന്ദ്രനെന്നും എം.എം.മണി പറഞ്ഞു.

തനിക്കെതിരായ കമ്മീഷൻ കണ്ടെത്തൽ ശരിയല്ലെന്നും ജാതീയ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും എസ്.രാജേന്ദ്രൻ.ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടി തന്നെയാണെന്നുമായിരുന്നു എസ്.രാജേന്ദ്രൻ പറഞ്ഞത്.

ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രന്റെ സസ്‌പെൻഷൻ കഴിഞ്ഞദിവസം സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള പാർട്ടി വിരുദ്ധ നടപടികളെ തുടർന്നാണ് സസ്‌പെൻഷനെന്നു സി.പി.എം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാർട്ടി സ്ഥാനാർത്ഥി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നു രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ടായിട്ടുണ്ട്.

സി.പി.ഐയിലെക്കോ ബി.ജെ.പിയിലേക്കോ പോകുന്നില്ല. പാർട്ടിയിലേക്ക് ഒരു തിരിച്ച് വരവ് വിദൂരമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കാൻ ചിലർ കാലങ്ങളായി ശ്രമിച്ചിരുന്നെന്നുംതന്നെയും തന്നെ അനുകൂലിക്കുന്നവരെയും ഉപദ്രവിക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ശനിയാഴ്ച വാർത്ത സമ്മേളനം വിളിച്ചു പറയുമെന്നും അദ്ദേഹം പറഞ്ഞു. 


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News