തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം
പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് പ്രഖ്യാപനം നടത്തിയത്
Update: 2022-04-02 16:21 GMT
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് പ്രഖ്യാപനം നടത്തിയത്. റമദാൻ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് നാളെ വ്രതം ആരംഭിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.
ഇന്നലെ മാസപ്പിറവി ദൃശ്യമായതോടെ ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചിരുന്നു. ഒമാനിൽ നാളെയാണ് നോമ്പ്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്നലെ ശഅബാൻ 29 പൂർത്തിയാക്കിയാണ് ഇന്ന് റമദാന് തുടക്കമായത്.
Summary: Ramadan fasting to begin from tomorrow in South Kerala