ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു, വി ഡി സതീശന് അഭിനന്ദനങ്ങൾ: രമേശ് ചെന്നിത്തല

വി ഡി സതീശന് എല്ലാ ആശംസകളും നേരുന്നുവെന്ന് ചെന്നിത്തല

Update: 2021-05-22 06:45 GMT
Advertising

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ ആശംസകളുമായി രമേശ് ചെന്നിത്തല. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു. വി ഡി സതീശന് അഭിനന്ദനങ്ങൾ. എല്ലാ ആശംസകളും നേരുന്നു എന്നാണ് ചെന്നിത്തലയുടെ പ്രതികരണം.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ ശക്തമായി രംഗത്ത് വന്നെങ്കിലും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പിന്തുണയാണ് സതീശന് തുണയായത്. തലമുറ മാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധി നിലപാട് സ്വീകരിച്ചതോടെ സതീശന് നറുക്ക് വീണു. എം.പിമാരില്‍ ഒരാളൊഴികെ എല്ലാവരും സതീശനെ പിന്തുണച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 11 പേരും സതീശനെ പിന്തുണച്ചു. ഹൈക്കമാന്‍റ് തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് സംസ്ഥാന ഘടകത്തെ അറിയിച്ചത്.

കെ.എസ്.യുവിലൂടെയാണ് സതീശന്‍ പൊതുരംഗത്തെത്തിയത്. 1986-87 കാലത്ത് എം.ജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. നിയമ ബിരുദധാരിയാണ്. എന്‍.എസ്.യു ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. 2001ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എം ദിനകരനെ 7,792 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സതീശന്‍ ആദ്യമായി നിയമസഭയിലെത്തിച്ചത്. പിന്നീട് 2006, 2011, 2016, 2021 വര്‍ഷങ്ങളിലും പറവൂരില്‍ നിന്ന് നിയമസഭയിലെത്തി.

ചെന്നിത്തലയുടെ ആശംസ

കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാന്‍റിനെ ചുമതലപ്പെടുത്തിരുന്നു. വി ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു. വി ഡി സതീശന് അഭിനന്ദനങ്ങൾ... എല്ലാ ആശംസകളും നേരുന്നു.

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻ്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി...

Posted by Ramesh Chennithala on Friday, May 21, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News