ചേവായൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോൺഗ്രസ് വിമതർക്ക് ജയം

സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതർ ഏഴ് സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലും വിജയിച്ചു

Update: 2024-11-16 15:31 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

കോഴിക്കോട്: സംഘർഷങ്ങൾക്കൊടുവിൽ ചേവായൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ മുഴുവൻ സീറ്റുകളിലും വിജയിച്ച് സിപിഎമ്മും കോൺഗ്രസ് വിമതരും. സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതർ ഏഴ് സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലും വിജയിച്ചു. തെരഞ്ഞെടുപ്പിനിടെ ഉയർന്ന കള്ളവോട്ട് ആരോപണത്തെ തുടർന്ന്​ വൻ സംഘർഷമുണ്ടായിരുന്നു.

ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് പാനൽ മത്സരിച്ചത്. ജി.സി പ്രശാന്തിനെ ചെയർമാനായി തെരഞ്ഞെടുത്തു. 11 അംഗ ഭരണ സമിതിയിലേക്ക് ആകെ 31 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 36,000ത്തോളം വോട്ടർമാരിൽ 9000ത്തിൽ താഴെ അംഗങ്ങളാണ് വോട്ടുചെയ്തത്.

പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണ് ചേവായൂർ സഹകരണ ബാങ്ക്. എന്നാൽ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവരെ പിന്തുണച്ച് സിപിഎം എത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു വോട്ടെടുപ്പ് നടന്നത്. 



Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News