ഗവർണർ ആർഎസ്എസിന്റെ ഗുണ്ടാ പണി എടുക്കരുത്: റസാഖ് പാലേരി

"സംഘ്പരിവാറിനെതിരെ അതിശക്തമായ നിലപാടുള്ള കേരളീയരെ ഗവർണ്ണർ സ്ഥാനം കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ"

Update: 2023-12-18 10:55 GMT
Editor : André | By : Web Desk
Advertising

സർവ്വകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസ് ബിജെപി പ്രവർത്തകരെ തിരുകി കയറ്റാൻ നടത്തുന്ന നീക്കങ്ങളെ ചോദ്യം ചെയ്യുമ്പോൾ തെരുവിൽ ഇറങ്ങി ഗുണ്ടാ സ്റ്റൈലിൽ നേരിടാനാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. തരിമ്പുപോലും ജനാധിപത്യ മര്യാദ ഇല്ലാതെയും സംസ്കാര ശൂന്യവുമായാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ഗവർണ്ണർമാരെ ഉപയോഗിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളെ നിയപരമായി വരുതിയിലാക്കാനുള്ള സംഘപരിവാർ പദ്ധതിയിലെ തന്റെ റോളാണ് ആരിഫ് ഖാൻ ഇപ്പോൾ അഭിനയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങൾ അധികാരത്തിൽ നിന്നും പദവിയിൽ നിന്നും മാറ്റി നിർത്തിയ സംഘപരിവാറിനെ ഗവർണർ സ്ഥാനം ഉപയോഗിച്ച് എല്ലാ സ്ഥാനങ്ങളിലും സ്ഥാപിച്ചെടുക്കാൻ നടത്തുന്ന ശ്രമം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും റസാഖ് പാലേരി പറഞ്ഞു.

സംഘ്പരിവാറിനെതിരെ അതിശക്തമായ നിലപാടുള്ള കേരളീയരെ ഗവർണ്ണർ സ്ഥാനം കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങൾക്ക് നേരെ ചാടി ഇറങ്ങി തെരുവിൽ ഒച്ചയ്യിടുന്നതും. വിദ്യാർത്ഥികളെ കോമാളികൾ എന്ന് വിളിക്കുന്നതും ഇതിന്റെ ഭാഗമാണ്. അത്തരം ഭീഷണികൾക്ക് കേരളം വഴങ്ങില്ല എന്ന് ഗവർണ്ണർ ഓർക്കണം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും മുകളിലല്ല നിയമിക്കപ്പെട്ട ഗവർണർ സ്ഥാനം എന്ന സുപ്രീം കോടതി ഉത്തരവ് ആരിഫ് മുഹമ്മദ് ഖാൻ ഒന്നുകൂടി വായിച്ചു നോക്കുന്നത് നന്നായിരിക്കും.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന സർവകലാശാലകളുടെ ഭരണത്തിലും നടത്തിപ്പിലും സംഘപരിവാർവൽക്കരണം നടപ്പാക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾക്കെതിരെയും കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴ്പെടുത്തി സർവ്വകലാശാലകളുടെ ഉന്നത നിലവാരം നഷ്ടപ്പെടുത്താനുള്ള ശ്രമത്തിനെതിരെയും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്ന് റസാഖ് പാലേരി പറഞ്ഞു

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News