കേരള കോൺഗ്രസ് ബി പിളർന്നു
പാർട്ടിയുടെ പുതിയ അധ്യക്ഷയായി ഗണേഷ് കുമാറിന്‍റെ സഹോദരി ഉഷ മോഹൻദാസിനെ തെരഞ്ഞെടുത്തു
കേരള കോൺഗ്രസ് ബി പിളർന്നു. പാർട്ടിയുടെ പുതിയ അധ്യക്ഷയായി ഗണേഷ് കുമാറിന്‍റെ സഹോദരി ഉഷ മോഹൻദാസിനെ തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വിമത യോഗത്തിലാണ് തീരുമാനം. പാർട്ടിയിൽ ഏകാധിപതിയായാണ് ഗണേഷ് പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻദാസ് കുറ്റപ്പെടുത്തി.
ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണ പിള്ളയുടെ വേർപാടിനു ശേഷം കേരള കോൺഗ്രസ്-ബിയിൽ തര്‍ക്കം പുകഞ്ഞുതുടങ്ങിയിരുന്നു. പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി മകൻ ഗണേഷ്‌കുമാറിന് കൈമാറിയെങ്കിലും അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയാറാകുന്നില്ലെന്ന് മൂത്ത മകള്‍ ഉഷ ആക്ഷേപമുയര്‍ത്തിയിരുന്നു. പിള്ളയുടെ മരണശേഷം അദ്ദേഹത്തിന്‍റെ വിൽപത്രം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ പൊതു രംഗത്തേക്ക് ഉഷയെത്തുമെന്ന സൂചനകളുയർന്നിരുന്നു. പിള്ളയുടെ മരണശേഷം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള വിപുലമായ യോഗം ചേരാൻ സാധിച്ചിരുന്നില്ല. എന്നാൽ, സാഹചര്യങ്ങൾ മാറിയ ശേഷം സംസ്ഥാന സമിതി വിളിച്ചു ചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേഷ് ഗൗനിക്കുന്നില്ലെന്നായിരുന്നു പരാതി. ഈ സാഹചര്യത്തിലാണ് വിമത വിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിച്ചത്.േ