രാത്രി നമസ്കാരം കഴിഞ്ഞു പോകുന്നവർക്ക് കര്‍ഫ്യൂവില്‍ ഇളവനുവദിച്ചു

മുസ് ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടി

Update: 2021-04-21 11:23 GMT
Editor : ubaid | Byline : Web Desk
Advertising

റമദാന്‍ കാലത്ത് രാത്രി നമസ്കാരം കഴിഞ്ഞ പോകുന്നവർക്ക് രാത്രി കർഫ്യുവില്‍ ഇളവുണ്ടാകും. പൊലീസിന് ഇത് സംബന്ധിച്ച നിർദേശം ലഭിച്ചു. രാത്രി 9 മണിയോടെയാണ് മിക്കവാറും സ്ഥലങ്ങളില്‍ രാത്രി നമസ്കാരം അവസാനിക്കുക. അത് കഴിഞ്ഞ വീട്ടിലേക്ക് പോകുന്നവർക്ക് ഇളവ് നല്‍കണമെന്ന നിർദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കർഫ്യൂ സമയത്തില്‍ മാറ്റമുണ്ടാകില്ല. ആള്‍ക്കൂട്ടവും അനുവദിക്കില്ല.

റമദാന്‍ കാലം പരിഗണിച്ച് രാത്രി കർഫ്യൂ 10 മണിയിലേക്ക് പുനക്രമീകരിക്കണമന്ന് മുസ് ലിം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. നമസ്കാരം കഴിഞ്ഞു പോകുന്നവർക്ക് ഇളവുണ്ടാകുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസലിയാരെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. സമസ്ത, ജമാഅത്തെ ഇസ് ലാമി, ഇമാം കൗണ്‍സില്‍ സംഘടനകളും പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവിയും ഡോ ഹുസൈന്‍ മടവൂരുമാണ് ആവശ്യം ഉന്നയിച്ചിരുന്നത്.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News