'പറ്റൂല്ലെങ്കിൽ കളഞ്ഞിട്ട് പോടേയ്..' മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ പോസ്റ്റിന് താഴെ പൊങ്കാല

റിസൈന്‍ മോദി ക്യാമ്പയിനുമായി മലയാളികള്‍; മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ പോസ്റ്റിന് താഴെ സൈബര്‍ പൊങ്കാല

Update: 2021-05-01 04:37 GMT
Advertising

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ പൊങ്കാലയുമായി മലയാളികള്‍. മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി മാറിയ 'റിസൈന്‍ മോദി' ക്യാമ്പയിന്‍ ആണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്‍റെ പോസ്റ്റുകള്‍ക്ക് താഴെ. രാജ്യത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖം നഷ്​ടമായ മോദി സർക്കാരിനെതിരെയുള്ള കമന്‍റുകളാണ് പോസ്റ്റിന് ചുവടെ കൂടുതലും.

ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലുമെല്ലാം ട്രെന്‍ഡിങ് ആയ  രാജിവെക്കൂ മോദി (#ResignModi) എന്ന ഹാഷ്​ടാഗ്​ ഫേസ്ബുക്ക് ആദ്യം തടഞ്ഞുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ​ പ്രതിഷേധവും ഉണ്ടായി. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പിന്നാലെ മണിക്കൂറുകൾക്കകം ഫേസ്​ബുക്ക്​ തീരുമാനം പിൻവലിക്കുകയും ചെയ്​തു. പക്ഷേ മലയാളികള്‍ വിടാന്‍ തയ്യാറായില്ല. സാക്ഷാല്‍ സുക്കര്‍ബര്‍ബര്‍ഗിന്‍റെ വാളില്‍ പോയാണ് അവര്‍ അരിശം തീര്‍ത്തത്. മോദിയുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച സുക്കര്‍ബര്‍ഗിന്‍റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് മലയാളികള്‍ ഫേസ്ബുക്ക് പൂരം നടത്തിയത്.


മോദി ഫേസ്​ബുക്ക്​ സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രങ്ങൾ 2015ൽ സുക്കർബർഗ്​ ത​ൻറ പേജിൽ പോസ്റ്റ്​ ചെയ്​തിരുന്നു. അത്​ തേടിക്കണ്ടുപിടിച്ചാണ് മല്ലൂസ് അതിന്​ താഴെ #ResignModi ക്യാമ്പയിനുമായി​ കമൻറുകൾ ഇടാൻ തുടങ്ങിയത്. സുക്കർബർഗ്​ മോദിയുടെ അടുത്ത്​ ഇരിക്കുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും മാതാപിതാക്കളെ പരിചയപ്പെടുത്തുന്നതുമായ ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നത്. ആ പഴയ പോസ്റ്റ് ​കുത്തിപ്പൊക്കിയതോടെ മറ്റുള്ള മലയാളികളും അതേറ്റെടുത്തു. രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയും, മോദിയെയും ഫേസ്​ബുക്ക്​ സ്ഥാപകനെയും ട്രോളിക്കൊണ്ടുള്ള രസകരമായ കമൻറുകളാൽ നിറയുകയാണ്​ കമന്‍റ് ബോക്സ്​. നിലവിൽ മൂന്ന് ലക്ഷത്തിന് മുകളില്‍ കമൻറുകളും ഒരു മില്യണോടടത്ത് റിയാക്ഷനുകളും 35000 ഷെയറുകളുമുള്ള പോസ്റ്റ്​ ഇപ്പോൾ വൈറലാണ്​.

 


 







 


 


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News