പെൻഷൻ പ്രായം ഉയർത്തിയ സർക്കാർ ഉത്തരവ് പിൻവലിക്കണം: ഡിവൈഎഫ്‌ഐ

'തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ഉത്തരവ് പ്രതികൂലമായി ബാധിക്കും'

Update: 2022-11-01 09:31 GMT
Advertising

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം അറുപതാക്കി ഏകീകരിച്ച ധനവകുപ്പ് ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്‌ഐ. തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാരെ ബാധിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. 

സർക്കാർ ഉത്തരവ് പുറത്തു വന്നതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ഘട്ടങ്ങളിലൊന്നും തന്നെ പ്രതികരിക്കാൻ ഡിവൈഎഫ്‌ഐ തയ്യാറായിരുന്നില്ല. തുടർന്നുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്.എന്നാല്‍ വിഷയത്തില്‍ അഭിപ്രായം പറയാൻ വൈകിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News