വി.ഐ.പി ഡ്യൂട്ടിയില്‍ വീഴ്ച; ആർ.ആർ.ആർ.എഫുകാര്‍ക്ക് ഫ്രൈഡേ പരേഡ് നിർബന്ധമാക്കി
രണ്ടു മണിക്കൂർ ആയുധ പരിശീലനം നടത്തണമെന്നും നിര്‍ദേശമുണ്ട്
Update: 2024-01-07 11:57 GMT
തിരുവനന്തപുരം: വി.ഐ.പി ഡ്യൂട്ടിയിലുള്ള ആർ.ആർ.ആർ.എഫുകാർ റുട്ടീൻ ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന്‍റേതാണു കണ്ടെത്തല്‍. ഇനിമുതൽ ഫ്രൈഡേ പരേഡ് നിർബന്ധമാക്കി എ.ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കി.
രണ്ടു മണിക്കൂർ ആയുധ പരിശീലനം നടത്തണമെന്നും നിര്‍ദേശമുണ്ട്. വി.ഐ.പി സുരക്ഷയിലും അട്ടിമറി തടയാനുള്ള പരിശോധനയിലും ക്ലാസും വേണം. ഒരുമാസത്തിൽ കൂടുതൽ തുടർച്ചയായി വി.ഐ.പി ഡ്യൂട്ടിയും ഉണ്ടാവില്ല. വി.ഐ.പി ഡ്യൂട്ടിയിലും റോട്ടേഷൻ വേണമെന്ന് എ.ഡി.ജി.പിയുടെ നിർദേശമുണ്ട്.
Summary: RRRF officers on VIP duty dereliction of routine duty, report says