പേരാമ്പ്രയിലെ ആർ.എസ്.എസ് ആക്രമണം; പൊലീസ് ഗൗരവമുള്ള കേസെടുത്തില്ലെന്ന് ആക്ഷേപം

കേസിൽ അറസ്റ്റിലായ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയും വധശ്രമത്തിന് മാത്രമാണ് കേസെടുത്തത്

Update: 2022-05-10 02:32 GMT
Advertising

കോഴിക്കോട്: പേരാമ്പ്രയിൽ ഹലാൽ ബീഫിൻറെ പേരില്‍ ആർ.എസ്.എസ്സുകാര്‍ ഹൈപ്പർ മാർക്കറ്റ് ആക്രമിച്ച സംഭവത്തിൽ പൊലീസ് ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയില്ലെന്ന് ആക്ഷേപം. കേസിൽ അറസ്റ്റിലായ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയും വധശ്രമത്തിന് മാത്രമാണ് കേസെടുത്തത്. സംഭവത്തെ മതസ്പർധ വളർത്താനുള്ള നീക്കമായാണ് വ്യാപാരികളും കാണുന്നത്. മുഴുവൻ പ്രതികളെയും പിടികൂടാൻ ഇതുവരെ പൊലീസിനായിട്ടില്ല. .

ഹലാൽ ബീഫിൻറെ പേരിൽ സാമുദായിക വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയാണ് ആർ.എസ്.എസ് അക്രമി സംഘം ഹൈപ്പർ മാർക്കറ്റ് ആക്രമിച്ചത്. എന്നാൽ പിടിയിലായ രണ്ട് ആർ.എസ്.എസ് കാർക്കെതിരെയും പൊലീസ് ചുമത്തിയത് വധ ശ്രമക്കേസാണ്. 153 എ ഉള്‌പ്പെടെ ഗൗരവപ്പെട്ട വകുപ്പുകളൊന്നും പൊലീസ് ചുമത്തിയിട്ടില്ലെന്ന പരാതി വ്യാപകമാണ്.

സംഭവത്തെ സാധാരണ കയ്യങ്കളിയായി മാത്രം കാണുന്ന പൊലീസ് നിലപാടിൽ വ്യാപാരികൾക്കും ആശങ്കയുണ്ട്. ഹൈപ്പർ മാർക്കറ്റ് ജീവനക്കാരായ ആനന്ദ്, സിജിത്ത് , രജിലേഷ് പേരാമ്പ്ര, വിജില എരവട്ടൂർ എന്നിവരെയാണ് ആർ.എസ്.എസ് അക്രമി സംഘം മർദിച്ചത്. ജീവനക്കാരുടെ പരാതിയിൽ മേപ്പയ്യൂർ സ്വദേശികളായ പ്രസൂൺ ഹരികുമാർ എന്നി ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസിലെ മുഴുവൻ പ്രതികളേയും പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഇന്ന് പേരാമ്പയിൽ പ്രതിഷേധ റാലി നടത്തും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News