എസ്. അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

പന്തളം രാജകുടുംബത്തിലെ കുട്ടിയായ ഋഷികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തത്

Update: 2024-10-17 03:02 GMT
Advertising

പത്തനംതിട്ട: എസ്. അരുൺകുമാർ നമ്പൂതിരിയെ ശ​ബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണിദ്ദേഹം. പന്തളം രാജകുടുംബത്തിലെ കുട്ടിയായ ഋഷികേഷ് വർമ്മയാണ്  ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തത്. 

വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. കോഴിക്കോട് സ്വ​ദേശിയാണിദ്ദേഹം. പന്തളം രാജകുടുംബത്തിലെ കുട്ടിയായ വൈഷ്ണവി മാളികപ്പുറമാണ്, മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്. 

ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്. അടുത്ത ഒരുവർഷത്തേക്ക് സന്നിധാനത്തിന്റെയും മാളികപ്പുറത്തിന്റെയും ചുമതല നിർവഹിക്കാനുള്ള മേൽശാന്തിമാരെയാണ് തെരഞ്ഞെടുത്തത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News