വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ്; എഡിഎം എൻഒസി വൈകിപ്പിച്ചത് പാെലീസ് റിപ്പോർട്ടിനെ തുടർന്ന്
എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്
കണ്ണൂർ: കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ്. നിർദിഷ്ട സ്ഥലം വളവിൽ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് എഡിഎം എൻഒസി വൈകിപ്പിച്ചത്. പിന്നീട് അനുമതി നൽകിയത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നെന്നും സൂചന. എൻഒസിയുടെ പകർപ്പ് മീഡിയ വണിന് ലഭിച്ചു.
എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ബിപിസിഎൽ ടെറിട്ടറി മാനേജരുടെ പേരിലാണ് എൻഒസി നൽകിയത്. പെട്രോൾ പമ്പിന്റെ പേരിലായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. കൈക്കൂലിക്ക് വേണ്ടിയാണ് എൻഒസി വൈകിപ്പിച്ചതെന്ന് ഉടമ പ്രശാന്ത് ആരോപിച്ചിരുന്നു. എന്നാൽ, ഈ വാദം പൊളിക്കുന്നതാണ് പുതിയ റിപ്പോർട്ട്.