ശബരിമലയിലേക്ക് കരിമല വഴിയുള്ള കാനനപാത സഞ്ചാരയോഗ്യമാക്കി

അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളടക്കം സജ്ജമാക്കി 31 മുതൽ പാത തീർത്ഥാടകർക്ക് തുറന്ന് നൽകും.

Update: 2021-12-29 01:18 GMT
Advertising

ശബരിമലയിലേക്കുള്ള കരിമല വഴിയുള്ള കാനന പാത സഞ്ചാരയോഗ്യമാക്കി. അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളടക്കം സജ്ജമാക്കി 31 മുതൽ പാത തീർത്ഥാടകർക്ക് തുറന്ന് നൽകും.

എരുമേലി മുതൽ പമ്പ വരെ കരിമല വഴിയുള്ള കാനനപാത സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞ 21 മുതലാണ് നടപടി തുടങ്ങിയത്. തദ്ദേശീയർ ഉൾപ്പെടുന്ന ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളിലെ 250 ഓളം പേരെ പങ്കെടുപ്പിച്ച് വനം വകുപ്പാണ് പദ്ധതി പൂർത്തീകരിച്ചത്. അടിക്കാടും അപകടകരമായ മരങ്ങളും വെട്ടുന്നതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലും അടക്കമുള്ള പ്രവൃത്തികൾ ഏകദേശം ഒരാഴ്ചക്കുള്ളിൽ പൂർത്തിയായി. പാതയിൽ പെരിയാർ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന 18 കിലോമീറ്റർ പ്രദേശത്ത് വന്യ മൃഗ സാന്നിധ്യമുള്ള സ്ഥലങ്ങൾ വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ എലഫന്‍റ് സ്ക്വാഡുകളുടെയും ദ്രുതകര്‍മ സേനയുടെയും നിരീക്ഷണം ഉണ്ടാകും. പകൽ 7 മുതൽ 12 വരെയേ തീർത്ഥാടകരെ കടത്തിവിടൂ.

പാതയിൽ തീർത്ഥാടകർക്കായി എട്ട് വിശ്രമ കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിൽ രാത്രി തങ്ങുന്നതിന് സൗകര്യമൊരുക്കി. ഇതിനോടനുബന്ധിച്ച് കടകൾ, ടോയ്‍ലറ്റ് എന്നിവയുണ്ടാക്കും. രണ്ട് കാർഡിയാക് സെന്ററുകളും മൂന്ന് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളും ഒരുക്കും. മകര വിളക്കിന് മുമ്പായി പുല്ലുമേട് വഴിയുള്ള പാത സജ്ജമാക്കാനും ശ്രമം നടക്കുകയാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News