ശബരിമല സന്നിധാനം ഭക്തിസാന്ദ്രം; മണ്ഡല - മകരവിളക്ക് തീർഥാടനത്തിന് തുടക്കം

Update: 2021-11-16 03:50 GMT
Advertising

ശബരിമലയിൽ മണ്ഡലതീർഥാടന കാലത്തിന് തുടക്കം. അയ്യപ്പൻമാർ എത്തി തുടങ്ങി. ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരും. സന്നിധാനത്ത് രാവിലെ 11 മണിക്കാണ് യോഗം.

മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നതിന് പിന്നാലെ ദർശനത്തിന് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. വൃ​ശ്ചി​കം ഒ​ന്നാ​യ പുലർച്ചെ നാലിന് ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം ക്ഷേത്രങ്ങളിലെ പുതിയ മേ​ല്‍ശാ​ന്തി​മാർ നട തു​റന്നതിന് പിന്നാലെയാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചത്. പതിനായിരത്തോളം ഭക്തരാണ് വെർച്വൽ ക്യൂ വഴി ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. പമ്പാ സ്നാനത്തിന് ഏർപ്പെടുത്തിയ താൽകാലിക വിലക്ക് തുടരും.

ശബരിമലയിലേക്ക് പരമ്പരാഗത പാതയിലൂടെ തീർഥാടകരെ കടത്തിവിടാൻ അനുമതി വേണമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ അനന്തഗോപാൻ ആവശ്യപ്പെട്ടു. കടമുറികളുടെ ലേല തുകയിൽ വിട്ടുവീഴ്ചക്ക് തയ്യാറാണ്. പമ്പ സ്നാനത്തിനുൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും കെ അനന്തഗോപൻ മീഡിയവണിനോട് പറഞ്ഞു.

അതേസമയം, 41 ദി​വ​സം നീ​ളു​ന്ന മ​ണ്ഡ​ല​കാ​ല​ത്തെ ക്രമീകരണങ്ങൾ അവലോകനം ചെയ്യാനുള്ള പ്രത്യേക യോഗം ഇന്ന് ​ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ സന്നിധാനത്ത് ചേരും. ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ, കെ.യു. ജനീഷ് കുമാർ എം.എൽ.എ അടക്കമുള്ളവർ പങ്കെടുക്കും. ഇതിനായി ദേവസ്വം മന്ത്രി അടക്കമുള്ളവർ തിങ്കളാഴ്ച രാത്രി തന്നെ സന്നിധാനത്തെത്തി.

Summary : Sabarimala Sannidhanam is devotional; The beginning of the Mandala - Makaravilakku pilgrimage

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News