'വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വാഗതാർഹം'; മുഖ്യമന്ത്രിയെ പുകഴ്ത്തി ശശി തരൂർ
മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശിതരൂർ എം.പി. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നാണ് ശശി തരൂരിന്‍റെ പരാമര്‍ശം. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഇത് നല്ല കാര്യമാണെന്നും ലുലു മാൾ ഉദ്ഘാടന വേദിയിൽ തരൂർ വ്യക്തമാക്കി.
താൻ വികസനത്തിന് വേണ്ടി നിൽക്കുന്നയാളാണ്. സമരങ്ങളും ഹർത്താലും പ്രശ്നങ്ങളുമായിരുന്നു വ്യവസായികളെ പിന്തിരിപ്പിച്ചത്. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവ്വം ശ്രമിക്കുന്നുവെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വ്യവസായികള്‍ക്ക് ധൈര്യത്തോടെ കേരളത്തില്‍ പണം മുടക്കാനുള്ള ആത്മവിശ്വാസമുണ്ടാകണം. കേരളം വ്യവസായ സൗഹൃദമാണെന്ന സന്ദേശം രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രപചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.