'റിപബ്ലിക്കിനെ രക്ഷിക്കുക'; ആലപ്പുഴയിൽ പോപുലർ ഫ്രണ്ട് ജനമഹാ സമ്മേളനം

ബാബരി മസ്ജിദിന്റെ ചരിത്രം ആവർത്തിക്കാനാണ് ജുഡീഷ്യറിയുടെ പിന്തുണയോടെ ഫാഷിസ്റ്റ് ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവസാനത്തെ പോപുലർ ഫ്രണ്ട് പ്രവർത്തകനും ജീവിച്ചിരിക്കുന്ന കാലത്തോളം ഇനിയൊരു ബാബരി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഒ.എം.എ സലാം

Update: 2022-05-22 16:02 GMT
Advertising

ആലപ്പുഴ: 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി രാജ്യത്തെ ഫാഷിസ്റ്റുകൾക്കെതിരെ ആലപ്പുഴയിൽ പോപുലർ ഫ്രണ്ട് ജനമഹാ സമ്മേളനം. പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ.എം.എ സലാം ഉദ്ഘാടനം ചെയ്തു. പള്ളികൾ തകർക്കപ്പെടുമ്പോഴും വംശഹത്യ ആഹ്വാനങ്ങൾ മുഴങ്ങുമ്പോഴും മതത്തിന്റെ പേരിൽ മാത്രം ക്രൂരമായ വിവേചനം അരങ്ങ് തകർക്കുമ്പോഴും രാജ്യത്തിനു വേണ്ടി ശബ്ദമുയർത്താൻ ഒരൊറ്റ മതേതര കക്ഷികളേയും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പള്ളികളിലേക്ക് ഫാഷിസ്റ്റ് ബുൾഡോസറുകൾ നീങ്ങികൊണ്ടിരിക്കുമ്പോൾ ബാബരി മസ്ജിദിന്റെ ചരിത്രം ആവർത്തിക്കാനാണ് ജുഡീഷ്യറിയുടെ പിന്തുണയോടെ ഫാഷിസ്റ്റ് ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവസാനത്തെ പോപുലർ ഫ്രണ്ട് പ്രവർത്തകനും ജീവിച്ചിരിക്കുന്ന കാലത്തോളം ഇനിയൊരു ബാബരി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഒ.എം.എ സലാം പറഞ്ഞു.

Full View

മൗലാനാ ഉബൈദുല്ല ഖാൻ അസ്മി മുഖ്യാതിഥിയായിരുന്നു. പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനസാഗരത്തെ അഭിസംബോധന ചെയ്ത് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വി.എച്ച് അലിയാര്‍ ഖാസിമി, അഡ്വ. കെപി മുഹമ്മദ്, വി എം ഫതഹുദ്ദീൻ റഷാദി, പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി, എ അബ്ദുൽ സത്താർ, എം എസ് സാജിദ്, പി എം ജസീല, പി കെ യഹ്യാ കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Full View

സമ്മേളനത്തിന്റെ ഭാഗമായി വളണ്ടിയർ മാർച്ചും ബഹുജന റാലിയും നടന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന, ജില്ലാ നേതാക്കൾ അടങ്ങുന്നതായിരുന്നു റാലിയുടെ മുൻനിര. ഭരണഘടന സംരക്ഷിക്കുക, ഫാഷിസത്തെ കുഴിച്ചുമൂടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിലുടനീളം മുഴങ്ങിയത്. 2022 ജനുവരി 26 റിപബ്ലിക് ദിനത്തിൽ ആരംഭിച്ച 'റിപബ്ലിക്കിനെ രക്ഷിക്കുക' കാംപയിൻ ആഗസ്ത് 15നാണ് സമാപിക്കുന്നത്.

'Save the Republic' Popular Front People's Conference in Alappuzha

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News