ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും
സുപ്രീംകോടതി ഇടക്കാല ഉത്തരവിന്‍റെ പശ്ചാതലത്തിലാണ് നടപടി
Update: 2022-07-23 02:03 GMT
ലക്ഷദ്വീപ്: ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും. ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രീംകോടതി ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കാം.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി മാംസാഹാരങ്ങള്‍ നേരത്തേ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ദ്വീപ് സ്വദേശിയായ അഡ്വ. അജ്മല്‍ അഹമ്മദാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ വര്‍ഷം മെയ് 2 ന് മാംസാഹാരം ഉപയോഗിക്കാമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു.