സെക്രട്ടറിയേറ്റിൽ മീഡിയവൺ സംഘത്തിന് നേരെ കൈയേറ്റം
സെക്രട്ടറിയേറ്റിലെ ജീവനക്കാർ തമ്മിൽ നടന്ന കയ്യാങ്കളി ചിത്രീകരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം ഉണ്ടായത്
Update: 2024-08-12 11:25 GMT
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ മീഡിയവൺ സംഘത്തിന് നേരെ കൈയേറ്റം. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ നേതൃത്വത്തിലാണ് കൈയേറ്റം നടന്നത്. സെക്രട്ടറിയേറ്റിലെ ജീവനക്കാർ തമ്മിൽ നടന്ന കയ്യാങ്കളി ചിത്രീകരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം ഉണ്ടായത്.
മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക് , ക്യാമറാമാൻ സിജോ സുധാകരൻ,ഡ്രൈവർ സജിൻലാൽ എന്നിവർക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. ജീവനക്കാരുടെ തർക്കം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തി. തർക്കം ചിത്രീകരിച്ചാൽ കൈവെക്കുമെന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ ഭീഷണി.