പാലക്കാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗത്തിന്‍റെ പ്രത്യേക കണ്‍വെന്‍ഷന്‍

കോൺഗ്രസിൽ നിന്നും വന്ന ആളെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം

Update: 2024-10-30 01:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും പാലക്കാട്  ജില്ലയിൽ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗം പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു . കോൺഗ്രസിൽ നിന്നും വന്ന ആളെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം.

കോൺഗ്രസിൽ നിന്നും വന്ന ഒരാളെ പാലക്കാട് മത്സരിപ്പിച്ച് സീറ്റ് നേടാനാണ് മണ്ഡലത്തിലെ സിപിഎം ശ്രമിക്കുന്നത് . എന്നാൽ ഇതേ ജില്ലയിൽ കോൺഗ്രസിൽ നിന്നും വന്ന മറ്റൊരാളെ ലോക്കൽ സെക്രട്ടറി ആക്കിയതിന്‍റെ പേരിൽ തർക്കം നടക്കുകയാണ് . ജനുവരിയിൽ നടന്ന ലോക്കൽ കമ്മിറ്റി വിഭജനത്തിൽ അടുത്തിടെ കോൺഗ്രസിൽ നിന്നു വന്ന എൻ.എം അരുൺ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു . പാർട്ടി ചട്ടം മറികടന്നായിരുന്നു ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി ആക്കിയത് .ഇതോടെ ഭിന്നത രൂപപ്പെട്ടു . ഈ തർക്കത്തിന്‍റെ ഭാഗമായാണ് വിമതവിഭാഗം പ്രവർത്തക കൺവെൻഷൻ നടത്തിയത് .

ഔദ്യോഗിക നേതൃത്വവും ചൊവ്വാഴ്ച പൊതുസമ്മേളനം നിശ്ചയിച്ചിരുന്നു . ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു . ഇതിന് സമാന്തരമായാണ് പ്രവർത്തക കൺവെൻഷൻ നടന്നത് . രണ്ട് പരിപാടിയുടെയും ഫ്ലക്സ് ബോർഡുകൾ കൊഴിഞ്ഞാമ്പാറയിൽ ഉയർന്നിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News