'രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു, മഞ്ജു ബോൺ ക്രിമിനലാണ്'; ഭർതൃമാതാവിനെ മർദിക്കുന്ന വീഡിയോയെടുത്ത ശ്യാം കുമാർ

''കഴിഞ്ഞദിവസം മഞ്ജു ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് പുറത്താക്കി വാതിലടച്ചു. എത്ര ആവശ്യപ്പെട്ടിട്ടും വാതില്‍ തുറന്നില്ല''

Update: 2023-12-15 06:28 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: കൊല്ലം തേവലക്കരയിൽ ഭർതൃമാതാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ പൊലീസ് ഇടപെടുകയും പ്രതിയായ മഞ്ജുമോളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രൂരമർദനത്തിന് ഇരയായ ഭർത്താവിന്റെ മാതാവ് ഏലിയാമ്മ വർഗീസ്സിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, മഞ്ജു ജന്മനാ കുറ്റവാളിയാണെന്നും മാനസിക വൈകൃതമുണ്ടെന്നും ഭർതൃമാതാവിനെ മർദിക്കുന്ന വീഡിയോ ചിത്രീകരിച്ച ശ്യാം കുമാർ മീഡിയവണിനോട് പറഞ്ഞു.

'രണ്ടുപേരുടെയും രണ്ടാം വിവാഹമാണ്. നേരത്തെ മഞ്ജുവെറിഞ്ഞ കത്തികൊണ്ട് ഭർത്താവ് ജെയിംസിന് കാലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തം വാർന്നനിലയിലായിരുന്നു ജെയിംസ്..താനാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും ശ്യാം കുമാർ പറയുന്നു. പലപ്പോഴും പരാതി ഉയർന്നിരുന്നെങ്കിലും മഞ്ജുവിനെതിരെ തെളിവുകൾ ഇല്ലായിരുന്നു. എന്തെങ്കിലും പരാതി ഉയർന്നാൽ മഞ്ജു ഉടൻ ദേശീയ വനിതാകമ്മീഷനെ വിളിക്കും. പിന്നീട് വാദി പ്രതിയാകുന്ന കാഴ്ചയാണ് കാണാറ്'

മഞ്ജുവിനെതിരെ തെളിവ് ശേഖരിക്കാനാണ് പൊലീസുകാരൻ കൂടിയായ താൻ വീഡിയോ ചിത്രീകരിച്ചതെന്നും ശ്യാം പറഞ്ഞു. കുടുംബവുമായി 25 വർഷത്തെ പരിചയമുണ്ട്. മഞ്ജു സാമ്പത്തികമായി നല്ല നിലയിലാണ്. രണ്ടുകാറുകളുണ്ട്. പക്ഷേ ഏലിയാമ്മയുടെ സ്വത്തുക്കള്‍ കൂടി ഇവര്‍ക്ക് വേണമെന്നാണ് ആവശ്യം. കഴിഞ്ഞദിവസം ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് പുറത്താക്കി വാതിലടച്ചു. എത്ര ആവശ്യപ്പെട്ടിട്ടും വാതില്‍ തുറന്നില്ല, പിതാവിനെതിരെ  കുഞ്ഞുങ്ങളെക്കൊണ്ടുപോലും വ്യാജ ആരോപണങ്ങള്‍ വരെ ഉന്നയിപ്പിക്കാറുണ്ട് ..' ശ്യാം കുമാര്‍ പറയുന്നു.

മഞ്ജു കഴിഞ്ഞ ആറുവര്‍ഷമായി തന്നെ മര്‍ദിക്കാറുണ്ടെന്നും വീട്ടില്‍ പൂട്ടിയിടുമെന്നും ഏലിയാമ്മ പറഞ്ഞു. വൃത്തിയില്ലെന്ന പേരിലാണ് മര്‍ദനമെന്നും നിലത്തിട്ട് ചവിട്ടുമെന്നും ഏലിയാമ്മ പറയുന്നു. ഹയർ സെക്കൻഡറി അധ്യാപികയാണ് അറസ്റ്റിലായ മഞ്ജുമോൾ. കഴിഞ്ഞ ദിവസം മഞ്ജുമോളുടെ മർദനത്തിൽ സാരമായി പരിക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News