അജിത് കുമാറിന് തിരിച്ചടി; വിജിലന്‍സിന്‍റെ ക്ലീന്‍ ചിറ്റ് മടക്കി
അനധികൃത സ്വത്ത് സമ്പാദനത്തിലടക്കം അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതായിരുന്നു റിപ്പോർട്ട്
Update: 2025-01-11 02:01 GMT
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലിൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ മടക്കി. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ആവശ്യപ്പെട്ടു. വ്യക്തത ആവശ്യമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് മടക്കി അയച്ചു . അനധികൃത സ്വത്ത് സമ്പാദനത്തിലടക്കം അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതായിരുന്നു റിപ്പോർട്ട് .
അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദേശം നല്‍കി. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് - 1 എസ്‍പിയാണ് അന്വേഷണം നടത്തിയത്.
ഇതിനിടയിൽ അജിത്കുമാറിന് പകരം എസ്. ശ്രീജിത്തിന് ബറ്റാലിയൻ എഡിജിപിയുടെ ചുമതല നൽകി. വർക്കിങ് അറേഞ്ച്മെൻ്റ് എന്ന നിലയിലാണ് ഉത്തരവ്. 18 വരെ അജിത് കുമാർ അവധിയിലാണ്.
Updating...