എറണാകുളം ബസിലിക്കയിൽ വീണ്ടും സംഘർഷ സാധ്യത; പൊലീസും വിശ്വാസികളും തമ്മില്‍ വാക്കേറ്റം
വിമത വിഭാഗം സ്ഥലത്ത് തുടരുന്നു
Update: 2025-01-11 04:46 GMT
കൊച്ചി: എറണാകുളം ബസിലിക്കയിൽ വീണ്ടും സംഘർഷ സാധ്യത. നിരാഹാരമിരുന്ന വൈദികരെ മാറ്റാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷസാധ്യത. വിമത വിഭാഗം സ്ഥലത്ത് തുടരുന്നു. പ്രതിഷേധിച്ച വിശ്വാസികളെ മാറ്റാൻ പൊലീസ് ശ്രമമുണ്ടായി. പൊലീസും വിശ്വാസികളുമായി വാക്കേറ്റവുമുണ്ടായി. പൊലീസ് നടപടിക്കെതിരെ ഡിജിപിക്കും കമ്മീഷണർക്കും പരാതി നൽകുമെന്ന് അൽമായ മുന്നേറ്റം സമിതി അറിയിച്ചു. കൂടുതൽ വിശ്വാസികളും വൈദികരുമെത്തി ബസലിക്കക്ക് മുന്നിൽ എത്തി പ്രതിഷേധം ശക്തമാക്കാനാണ് അൽമായ മുന്നേറ്റത്തിന്‍റെ തീരുമാനം.
Updating....