വിമാനത്തില്‍ 15കാരനെ പീഡിപ്പിച്ചെന്ന് പരാതി: എയര്‍ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെതിരെ പോക്സോ കേസ്
കണ്ണൂർ എയർപോര്‍ട്ട് പൊലീസാണ് കേസെടുത്തത്
Update: 2022-06-12 01:34 GMT
കണ്ണൂര്‍: മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. 15 വയസുള്ള ആൺകുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് പീഡിപ്പിച്ചെന്നാണ് പരാതി. മുംബൈ സ്വദേശിയായ പ്രസാദിനെതിരെ കണ്ണൂർ എയർപോര്‍ട്ട് പൊലീസ് കേസെടുത്തു.
ഈ മാസം അഞ്ചാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് എയര്‍ഇന്ത്യാ ജീവനക്കാരനെതിരെ പരാതി. വിമാനമിറങ്ങിയ ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം പ്രസാദിനെതിരെ കേസെടുത്തു.