വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു

സ്ത്രീത്വത്തെ അപമാനിക്കൽ, മർദനം, ജാതിപേര് വിളിച്ച് അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് .

Update: 2021-10-22 15:46 GMT
Advertising

എംജി സർവ്വകലാശാലാ കാംപസില്‍ എ.ഐ.എസ്.എഫ് വനിത നേതാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, മർദനം, ജാതിപേര് വിളിച്ച് അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് .വിദ്യാഭ്യാസമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അരുണ്‍ അടക്കമുള്ളവരാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.

പരാതിക്കാരിയായ എഐഎസ്എഫ് വനിത നേതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  7 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ്ചുമത്തിയിരിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകരായ ടോണി , ഷിയാസ് , ഹർഷോ, സുബിൻ, പ്രജിത്ത്, ദീപക്ക്, അമൽ എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ആരോപങ്ങളിൽ നിന്ന്പിന്നോട്ട് പോകാനില്ലെന്നാണ് വനിത നേതാവ് പറയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചു. എസ്എഫ്ഐക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് വരാനാണ് എഐഎസ്എഫ് തീരുമാനം.




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News