തൃശൂരിൽ കോൾപാടത്ത് അസ്ഥികൂടം കണ്ടെത്തി; മൂന്ന് മാസം പഴക്കമുണ്ടെന്ന് സംശയം
വെള്ളം വറ്റിച്ച് കൃഷി തുടങ്ങുമ്പോഴായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്
Update: 2024-09-30 10:41 GMT
തൃശൂർ: ചേർപ്പിൽ കോൾപാടത്ത് അസ്ഥികൂടം കണ്ടെത്തി. പാടത്തെ വെള്ളം വറ്റിച്ച് കൃഷി തുടങ്ങുമ്പോഴായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥിക്കൂടം ചിതറിയ നിലയിലാണ് കണ്ടെത്തിയത്.
ഇതിന് ഏകദേശം മൂന്ന് മാസത്തോളം പഴക്കം ഉണ്ടാകാമെന്നാണ് നിഗമനം. കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസിൻ്റെ അന്വേഷണം ആരംഭിച്ചു.