കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിലെ മരത്തിന് മുകളില്‍ പെരുമ്പാമ്പ്

രാത്രി 9 മണിയോടെയാണ് പാമ്പിനെ പിടികൂടിയത്

Update: 2022-07-03 16:37 GMT
Advertising

എറണാകുളം: എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിലെ തണൽ മരത്തിൽ പെരുമ്പാമ്പ്. ഫയൽ തീർപ്പാക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിലും ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ഡ്യൂട്ടിയി ലുണ്ടായിരുന്ന ജീവനക്കാരാണ് ഇന്ന് വൈകിട്ട് ആറു മണിയോടെ തണൽ മരത്തിന്‍റെ മുകൾ ചില്ലയിൽ പെരുമ്പാമ്പിനെ കണ്ടത്.

തുടർന്ന് തഹസിൽദാർ രഞ്ജിത് ജോർജ് ഫയർ ആന്‍റ് റെസ്ക്യു സർവീസിനെയും വനം വകുപ്പിനെയും അറിയിച്ചു. പാമ്പ് ഏറെ ഉയരത്തിലായതിനാൽ താഴെക്ക് ഇറങ്ങുന്നത് വരെ കാത്തിരിക്കാനായിരുന്നു തീരുമാനം

പാമ്പുപിടിത്തത്തിൽ വിദഗ്ധനും സന്നദ്ധ സേനാംഗവുമായ ചേരിക്കൽ പ്രിൻസിനെയും ഇതിനകം വിളിച്ചു വരുത്തി. തുടർന്ന് രാത്രി 9 മണിയോടെയാണ് തോട്ടിയും വളയവും ഉപയോഗിച്ച് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. പാമ്പിനെ രാത്രി തന്നെ മംഗള വനത്തിലുള്ള വനംവകുപ്പ് ഓഫീസിന് കൈമാറി. കോടനാട് വനംവകുപ്പ് ഓഫീസ് മുഖേന കുട്ടമ്പുഴ മനത്തിൽ തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News