കൊല്ലം തേവലക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു
തേവലക്കര സ്വദേശി കൃഷ്ണകുമാരിക്കാണ് വെട്ടേറ്റത്.
Update: 2024-12-29 09:35 GMT
കൊല്ലം: തേവലക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തേവലക്കര സ്വദേശി കൃഷ്ണകുമാരിക്കാണ് വെട്ടേറ്റത്. മകൻ മനു മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
മദ്യപിട്ട് വീട്ടിലെത്തിയ മനു മോഹൻ വീണ്ടും മദ്യപിക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് ആക്രമിച്ചത്. കൃഷ്ണകുമാരിയുടെ കൈക്കും മുഖത്തും പരിക്കുണ്ട്. മനു മോഹൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.