എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 മുതല്‍; ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30ന്
കാസർകോട് വെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. .
സംസ്ഥാനത്തെ ഈ വര്‍ഷത്തെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതലായിരിക്കും ഇത്തവണത്തെ എസ്.എസ്.എല്‍സി പരീക്ഷകള്‍ ആരംഭിക്കുക. മാർച്ച് 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29 നാകും അവസാനിക്കുക. ഹയർസെക്കന്‍ഡറി പരീക്ഷകൾ മാർച്ച് 30 ന് ആരംഭിക്കും. കാസർകോട് വെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്.
പരീക്ഷ ഷെഡ്യൂള്‍
കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്ലാസുകൾ വൈകിത്തുടങ്ങിയതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ല. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ നിശ്ചയിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. അതേസമയം ജെന്‍ഡര്‍ ന്യൂട്രൽ യൂണിഫോം സംസ്ഥാന വ്യാപകമാക്കാൻ ഉദ്ദേശ്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
എസ്എസ്എൽസി, പ്ലസ് ടു, രണ്ടാം വർഷ വിഎച്ച് എസ്ഇ പരീക്ഷാ തീയ്യതികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ന് പ്രഖ്യാപിക്കും. രാവിലെ ഒൻപതരക്ക് . മാർച്ച് അവസാനമോ ഏപ്രിലിലോ പരീക്ഷ നടത്താനാണ് ആലോചന