മയക്കുമരുന്ന് കടത്തിനായി ലഹരി മാഫിയ ഉപയോഗിക്കുന്നത് വിദ്യാർഥികളെ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ

21 വയസിൽ താഴെയുള്ള രണ്ടായിരത്തോളം പേരാണ് രണ്ടു വർഷത്തിനിടെ മയക്കുമരുന്നുമായി പിടിയിലായത്

Update: 2022-04-27 03:54 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തിനായി ലഹരി മാഫിയ ഉപയോഗിക്കുന്നത് വിദ്യാർഥികളെ. 21 വയസിൽ താഴെയുള്ള രണ്ടായിരത്തോളം പേരാണ് രണ്ടു വർഷത്തിനിടെ മയക്കുമരുന്നുമായി പിടിയിലായത്. ലഹരിക്ക് അടിമപ്പെട്ട് വിമുക്തി കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണവും കൂടി.

മയക്കുമരുന്ന് ഉപയോഗത്തിനപ്പുറത്തേക്ക് ലഹരി കടത്തുകാരായി വിദ്യാർഥികൾ മാറുന്നതിൻറെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. 2020-ൽ 802 കേസുകളിലായി ഇരുപത്തിയൊന്ന് വയസിൽ താഴെയുള്ള 917 പേരും 2021-ൽ 560 കേസുകളിലായി 605 പേരും മയക്കുമരുന്ന് കടത്തിന് എക്‌സൈസിൻറെ പിടിയിലായി. 2022 മാർച്ച് വരെ മാത്രം 188 കേസുകളിൽ 196 പേരും പിടിക്കപ്പെട്ടു. മൂന്ന് വർഷത്തിനിടെ അമ്പതോളം വിദ്യാർഥികളെയാണ് മയക്കുമരുന്നുമായി പൊലീസ് പിടികൂടിയത്. കേസിൽ പിടിക്കപ്പെടുന്നവരൊക്കെ മയക്കുമരുന്നിന് അടിമകളാണ്..

നാലു വർഷത്തിനിടെ 852 കുട്ടികളാണ് എക്‌സൈസിന് കീഴിലുള്ള വിവിധ കൗൺസിലിംഗ് കേന്ദ്രങ്ങളിൽ എത്തിയത്. 2018-ൽ105 പേരും 2019-ൽ 392 പേരും 2020-ൽ 204 പേരും 2021-ൽ 127 പേരും കൗൺസിലിംഗിനായി എത്തി. ഈ വർഷം മൂന്ന് മാസത്തിനിടെ 24 കുട്ടികളാണ് കൗൺസിലിംഗിനെത്തിയത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News