ബഫർ സോൺ: ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി

ബഫർ സോണുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും തിങ്കളാഴ്ച ഒരുമിച്ച് പരിഗണിക്കും

Update: 2023-01-11 08:40 GMT
Editor : Lissy P | By : Web Desk

സുപ്രിംകോടതി

Advertising

ന്യൂഡൽഹി: വനാതിർത്തിയിൽ ബഫർ സോൺ നിർണയിച്ചതിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി. ബഫർ സോൺ നിർണയം ചോദ്യം ചെയ്തും വ്യക്തത തേടിയും സമർപ്പിച്ച എല്ലാ ഹരജികളും ഒരുമിച്ച് പരിഗണിക്കും.

ഇക്കാര്യത്തിൽ കേരളമടക്കം നൽകിയ അപേക്ഷകളാണ് ഒരുമിച്ച് പരിഗണിക്കുക.തിങ്കളാഴ്ച കേസിൽ വാദം കേൾക്കും. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളുവിൽ ബഫർസോൺ നിർബന്ധമാക്കിയ ഉത്തരവിൽ ഇളവ് അനുവദിക്കണമെന്നാണ് കേരളത്തിനായി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയിൽ ആവശ്യപ്പെട്ടത്. വിധി കേരളത്തിൽ പല പ്രതിസന്ധികളും ഉണ്ടാക്കിയെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.

തുടർന്നാണ് ഇളവ് അനുവദിക്കുന്ന കാര്യം തിങ്കളാഴ്ചപ പരിഗണിക്കാമെന്ന് സുപ്രിം കോടതി അറിയിച്ചത്. വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോ അതോ രണ്ട് അംഗ ബെഞ്ചിന് തന്നെ ഉത്തരവിറക്കാൻ കഴിയുമോ എന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, കോടതി വിധി ആശ്വാസകരമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ പ്രതികരിച്ചു.Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News